പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോഴിക്കോട് കോടികളുടെ തട്ടിപ്പ്

പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോഴിക്കോട് കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോഴിക്കോട് കുന്നമംഗലത്ത് കോടികളുടെ തട്ടിപ്പ്. ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയില്‍ സ്ഥാപന ഉടമ മുഹമ്മദ് ഷാഫി അബ്ദുള്ളക്കും സംഘത്തിനുമെതിരെ കുന്നമംഗലം പൊലീസ് കേസ് എടുത്തു.

പ്രവാചക വൈദ്യ കോഴ്സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോപ്പത്തിക്ക് മെഡിസിന്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സുപ്രീം കോടതിയുടെ വ്യാജ രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് മറ്റൊരു കാര്യം. കൂടാതെ ഈ കോഴ്സില്‍ സര്‍വകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

കോളജില്‍ പൊലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.