ശത്രുവിനെ ചാരമാക്കാന്‍ 'അപ്പാച്ചെ ഹെലികോപ്റ്ററുകള്‍'; വരുന്ന വര്‍ഷം വിന്യസിക്കുമെന്ന് സൈന്യം

ശത്രുവിനെ ചാരമാക്കാന്‍ 'അപ്പാച്ചെ ഹെലികോപ്റ്ററുകള്‍'; വരുന്ന വര്‍ഷം വിന്യസിക്കുമെന്ന് സൈന്യം

ന്യൂഡല്‍ഹി: കരുത്ത് പകരാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളില്‍ കരുത്തുകാട്ടാന്‍ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് സൈന്യം വിന്യസിക്കുക.

2024 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുക. സ്റ്റിംഗര്‍ എയര്‍-ടു-എയര്‍ മിസൈലുകള്‍, ഹെല്‍ഫയര്‍ ലോംഗ്‌ബോ എയര്‍-ടു ഗ്രൗണ്ട് മിസൈലുകള്‍, തോക്കുകള്‍, റോക്കറ്റുകള്‍ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. ശത്രുവിനെ നേരിടുന്നതില്‍ അസമാന്യ കഴിവാണ് ഈ ഹെലികോപ്റ്ററുകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. വായുവിലെ ടാങ്കുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ ട്വിന്‍ -ടര്‍ബോഷാഫ്റ്റ് ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. 2020 ഫെബ്രുവരിയിലാണ് 5,691 കോടി രൂപയുടെ കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എത്തുക. 2015-ല്‍ ഒപ്പുവെച്ച 13,952 കോടി രൂപയുടെ പദ്ധതി പ്രകാരം ഇന്ത്യന്‍ വ്യോമ സേനയ്ക്ക് ഇതുവരെ 22 യുദ്ധ വിമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വ്യോമക്രാമണത്തെ നേരിടാന്‍ സൈന്യത്തെ സഹായിക്കാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് കഴിയും. വളരെ ദൂരയുള്ള ശത്രുവിനെ കണ്ടെത്താന്‍ അപ്പാച്ചെയ്ക്കുള്ള കഴിവ് അപാരമാണ്. വായുവിലും ഭൂമിയിലും ഒരേ രീതിയില്‍ പ്രതിരോധം തീര്‍ക്കാനും ഈ ഹെലികോപ്റ്ററിന് കഴിയും. പ്രതികൂല കാലാവസ്ഥയിലും രാത്രിയിലുമൊക്കെ പ്രവര്‍ത്തിക്കാനുള്ള ശേഷിയും സൈന്യത്തിന് മുതല്‍കൂട്ടാകും.

കൂടാതെ വ്യത്യസ്ത ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും അപ്പാച്ചെയ്ക്കുണ്ട്. സബ്-സിസ്റ്റത്തിന്റെ ഭാഗമായി 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിന്‍ ഗണ്ണും ഹെലികോപ്റ്ററിലുണ്ട്. 360 ഡിഗ്രിയില്‍ കറങ്ങുന്ന ഫയര്‍ കണ്‍ട്രോള്‍ റഡാറും ലക്ഷ്യം കണ്ടെത്തുന്നതിനും രാത്രി കാഴ്ച നല്‍കാനുമായി ഹെലികോപ്റ്റിന്റെ മുന്‍വശത്തായി സെന്‍സര്‍ സ്യൂട്ടുമുണ്ട്.

ഇന്ത്യന്‍ സായുധ സേന ഉള്‍പ്പെടുന്ന മൂന്നാമത്തെ ഐക്കണ്‍ ഹെലികോപ്റ്ററാണ് അപ്പാച്ചെ. റോട്ടറും ഐക്കണും ഉള്‍പ്പെടുന്ന ഹെലികോപ്റ്റുകളെയാണ് ഐക്കണ്‍ ഹെലികോപ്റ്റര്‍ എന്ന് വിളിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ 156 പ്രചണ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകള്‍ കൂടി തദേശീയമായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് അപ്പാച്ചെയുടെ വിന്യാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.