പാലാ രൂപത പ്രവാസി അപ്പസ്തലേറ്റ് യുഎഇ ചാപ്റ്ററിന്റെ പ്രഥമ കുടുംബ സംഗമം നവംബര്‍ 12 ന് അജ്മാനില്‍

പാലാ രൂപത പ്രവാസി അപ്പസ്തലേറ്റ് യുഎഇ ചാപ്റ്ററിന്റെ പ്രഥമ കുടുംബ സംഗമം നവംബര്‍ 12 ന് അജ്മാനില്‍

അജ്മാന്‍: പാലാ രൂപത പ്രവാസി അപ്പസ്തലേറ്റ് യുഎഇ ചാപ്റ്ററിന്റെ പ്രഥമ കുടുംബ സംഗമം Familia 2023 എന്ന നാമത്തില്‍ നവംബര്‍ 12 ന് അജ്മാന്‍ തുമ്പേ മെഡിസിറ്റി ഓഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെടും. പാലാ രൂപതാ അംഗങ്ങളായ യുഎഇയിലെ ഏഴ് എമിറേറ്റിലെ കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ മുഖ്യാതിഥിയായി പാലാ പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും അദേഹത്തോടൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കലും പങ്കെടുക്കും.

സംഗമത്തില്‍വച്ച് ഈ വര്‍ഷം വിവാഹത്തിന്റെ 25-ാം വാര്‍ഷികവും അറുപതാം ജന്മദിനം ആഘോഷിക്കുന്നവരേയും മതബോധന മേഖലയില്‍ പ്രത്യേകം സംഭാവന നല്‍കിയവരെയും ആദരിക്കും. യുഎഇയിലെ കുടുംബാംഗങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും അന്നേ ദിവസം വിതരണം ചെയ്യും. വിവിധ കലാപരിപാടികളോടൊപ്പം സ്‌നേഹ വിരുന്നും ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26