നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സുപ്രീം കോടതി തള്ളി; ആദ്യം ഹൈക്കോടതിയില്‍ പോകാന്‍ നിര്‍ദേശം

നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സുപ്രീം കോടതി തള്ളി; ആദ്യം ഹൈക്കോടതിയില്‍ പോകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ പോകാനും കോടതി നിര്‍ദേശിച്ചു.

യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്ഐക്ക് കോടതി അനുമതി നല്‍കി. ഹൈക്കോടതിയില്‍ പോയതിന് ശേഷമാണ് സുപ്രീം കോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിര്‍ദേശത്തോട് പിഎഫ്എക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ യോജിച്ചു.

2022 സെപ്റ്റംബര്‍ 27 ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാര്‍ച്ച് 21 ന് യുഎപിഎ ട്രൈബ്യൂണലും ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പിഎഫ്എ സുപ്രീം കോടതിയെ സമീപിച്ചത്.

ഐ.എസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐയെ അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.