ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാം ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാൾ തന്നെ; 5.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാം ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാൾ തന്നെ; 5.6 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂചലനം. നേപ്പാളിൽ ഇന്ന് ഉച്ചയ്ക്ക് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വീണ്ടും ഇന്ത്യയിൽ പ്രതിഫലിച്ചത്. നേപ്പാളിലെ ശക്തമായ ഭൂചലനം കാരണം ഇന്ത്യയിലെ വടക്കൻ ഭാഗങ്ങളിൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രതിഫലിക്കുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.

നേപ്പാളിൽ 160 ഓളം പേർ കൊല്ലപ്പെട്ട നവംബർ മൂന്നിലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്ന അതേ സ്ഥലത്ത് തന്നെയാണ് ഇത്തവണയും ഭൂചലനം നേരിട്ടത്. നാഷണൽ സെന്റർ ഫോർ സിസ്‌മോളജി പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഇന്ന് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

നേരത്തെ നേപ്പാളിൽ നടന്ന തുടരെ തുടരെയുള്ള ഭൂകമ്പത്തെ തുടർന്ന് ഭൂകമ്പ ശാസ്ത്രജ്ഞർ ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. അന്നത്തെ ഭൂകമ്പം ഡൽഹി- എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും പ്രതിഫലിച്ചിരുന്നു. ഹിമാലയൻ മേഖലയിൽ ഏത് സമയവും വലിയ ഭൂകമ്പം ഉണ്ടാകാമെന്നാണ് നിരവധി ശാസ്ത്രജ്ഞർ പ്രവചിച്ചിച്ചത്. ഭൂഗർഭപാളികളായ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റും തമ്മിലുള്ള കൂട്ടിയിടിക്ക് സാധ്യത കൂടുന്നുവെന്നും അതിന്റെ ഫലമായാകും ഇതെന്നും ശാസ്ത്രഞ്ജർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.