ആര്‍ച്ച്‌ ബിഷപ്പ് യൂജിന്‍ ന്യൂജെറിൻ കുവൈറ്റിലെയും ഖത്തറിലെയും അപ്പസ്‌തോലിക നുന്‍സിയോ; പ്രഖ്യാപനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

ആര്‍ച്ച്‌ ബിഷപ്പ് യൂജിന്‍ ന്യൂജെറിൻ  കുവൈറ്റിലെയും ഖത്തറിലെയും അപ്പസ്‌തോലിക നുന്‍സിയോ; പ്രഖ്യാപനം നടത്തി  ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ആര്‍ച്ച്‌ ബിഷപ്പ് യൂജിന്‍ ന്യൂജെന്റിനെ കുവൈറ്റിലെയും ഖത്തറിലെയും അപ്പസ്‌തോലിക നുന്‍സിയോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 2015 മുതല്‍ ആര്‍ച്ച്‌ ബിഷപ്പ് നുന്‍സിയോ ആയി സേവനമനുഷ്ഠിച്ചിരുന്നു.

അയര്‍ലണ്ടിന്റെ മിഡ്‌വെസ്റ്റ് സ്വദേശിയായ ആര്‍ച്ച്‌ ബിഷപ്പ് ന്യൂജെറിൻ ഹെയ്തിയിലെ തന്റെ അനുഭവത്തെക്കുറിച്ചും പുതിയ നിയമനത്തെക്കുറിച്ചും വത്തിക്കാൻ ന്യൂസിനോട് അദ്ദേഹം പങ്കുവച്ചു. കൂടാതെ ഹെയ്തിയില്‍ സേവനമനുഷ്ഠിച്ചത് തനിക്ക് മറക്കാനാവാത്തതും തീവ്രവുമായ ആത്മീയാനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26