ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക ദൈവാലയത്തിന്റെ പുതിയ അസി.വികാരിയായി ഫാ.ബിൻസ് ചേത്തലിൽ ചാർജ് ഏറ്റെടുത്തു. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫിലാഡെൽഫിയ സെൻ്റ് ജോൺ ന്യൂമാൻ മിഷൻ ഡയറക്ടർ എന്നീ നിലകളിലെ ശുശ്രൂഷയ്ക്ക് ശേഷമാണ് അസി. വികാരിയായി ഫാ.ബിൻസ് നിയമിതനായിരിക്കുന്നത്.

തിരുഹൃദയ ഫൊറോന ഇടവക എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ അച്ചനെ സ്വീകരിക്കുകയും വി.കുർബ്ബാനയ്ക്ക് മുമ്പായി സ്വാഗതം ചെയ്യുകയും ചെയ്തു. ദൈവജനത്തിനായി വി.കുർബ്ബാന അർപ്പിക്കുകയും ശുശ്രൂഷ ചെയ്ത് കടന്നുപോയ അബ്രാഹം മുത്തോലത്ത് അച്ചനെ പ്രത്യേകം സ്മരിക്കുകയും വികാരി തോമസ്സ് മുളവനാൽ അച്ചനെ നന്ദിയോടെ ഓർക്കുകയും എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും അപേക്ഷിക്കുകയും ചെയ്തു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.