തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ യുവാക്കളായ 20 പേരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇവരുടെ പട്ടിക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. എന്നാല്‍ പട്ടികയില്‍ ഏ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റേയും പേരുകള്‍ ഇല്ലെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റുകള്‍ വേണമെന്ന് എല്ലാ തിരഞ്ഞെടുപ്പുകളിലും ആവശ്യപ്പെടാറുണ്ടെങ്കിലും ചിലര്‍ക്ക് മാത്രമാണ് അവസരം ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അര്‍ഹതപ്പെട്ട പ്രാധിനിത്യം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂത്തന്‍മാര്‍. സിറ്റിങ് എംഎല്‍എമാരെ കൂടാതെയാണ് ഇരുപത് പേരുടെ പട്ടിക. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് ശബരിനാഥനും ഇത്തവണയും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാഫി പറമ്പില്‍ പാലക്കാട്ട് നിന്നും ശബരിനാഥന്‍ അരുവിക്കരയില്‍ നിന്നുമാണ് കഴിഞ്ഞ തവണ വിജയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിനും മഹിള കോണ്‍ഗ്രസ് നേതാവായ വീണ എസ് നായരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സരിന്റെ പേര് ഒറ്റപ്പാലം മണ്ഡലത്തിലേക്കാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വീണ എസ് നായരുടെ പേര് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ട്. റിജിലിനെ കണ്ണൂരിലോ ഇരിക്കൂറിലോ പരിഗണിക്കണം എന്നാണ് ആവശ്യം.
റിയാസ് മുക്കോളിയെ തവനൂരിലൊ പട്ടാമ്പിയിലോ പരിഗണിക്കണം എന്നാണ് ആവശ്യം. തവനൂര്‍ മണ്ഡലത്തിന് വേണ്ടി ഇത്തവണ മുസ്ലീം ലീഗും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ മത്സരിപ്പിക്കണം എന്ന് ആവശ്യമുയരുന്നുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് കഴിഞ്ഞ തവണ യുവനേതാവായ മുഹ്സിനിലൂടെ ആണ് സിപിഐ തിരിച്ചു പിടിച്ചത്. റിയാസിനെ പോലെ ഒരാളെ രംഗത്തിറക്കിയാല്‍ പട്ടാമ്പി തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍-കോഴിക്കോട് നോര്‍ത്ത് അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറി എ.എം രോഹിത്ത്-പൊന്നാനി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്എം ബാലു-ആറ്റിങ്ങല്‍, എന്‍എസ് നുസൂര്‍-നെടുമങ്ങാട്, നേമം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍- അടൂര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ്-കുട്ടനാട്, കോട്ടയം ജില്ലാപ്രസിഡന്റ് ചിഞ്ചു കുര്യന്‍ ജോയി-കാഞ്ഞിരപ്പള്ളി, കൊല്ലം ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ്-ചടയമംഗലം,പത്തനാപുരം, പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു-ഷൊര്‍ണൂര്‍ സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിന്‍, അരുണ്‍ കെഎസ്, എംപി പ്രവീണ്‍, വിഷ്ണു സുനില്‍, ജോബിന്‍ ജേക്കബ്, ഫൈസല്‍ കുളപ്പാടം എന്നിവരും പട്ടികയില്‍ ഇടംനേടി. ശോഭ സുബിന്‍-കൈപ്പമംഗലം, കെഎസ് അരുണ്‍-ഉടുമ്പുംചോല, എം.പി പ്രവീണ്‍-അമ്പലപ്പുഴ, വിഷ്ണു സുനിലല്‍-കൊല്ലം, ജോബിന്‍ ജേക്കബ്-ഏറ്റുമാനൂര്‍, ഫൈസല്‍ കുളപ്പാടം-കുണ്ടറ എന്നിങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് ലിസ്റ്റിലെ പേരുകളും മണ്ഡലങ്ങളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.