ജറുസലേം: യുദ്ധം നിമിത്തം മുറിവേറ്റ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ പരിചരിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് സഹായാഭ്യർഥന നടത്തിയത്.
വളരെയധികം ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിനെ (എൽ.പി.ജെ) മുന്നോട്ടു പോകാൻ സഹായിച്ചത് ദാനധർമ്മവും പ്രാർഥനയുമാണ്. അങ്ങനെ നിരവധി ജീവൻ രക്ഷിക്കപ്പെടുകയും കഷ്ടപ്പാടുകൾ ലഘൂകരിക്കപ്പെടുകയും ചെയ്തു എന്ന് കർദിനാൾ കത്തിൽ വെളിപ്പെടുത്തി. ഈ സാഹചര്യങ്ങളിലെല്ലാം ഞങ്ങൾ പാവങ്ങളുടെ നിലവിളി കേൾക്കുകയും ഉത്തരം നൽകുകയും ചെയ്തു. ഇപ്പോൾ യുദ്ധം നിമിത്തം അവരുടെ നിലവിളി പുണ്യ ഭൂമിയിൽ വീണ്ടും കേൾക്കുന്നു എന്ന് കർദിനാൾ കൂട്ടിച്ചേർത്തു.
യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഗാസയിൽ മരണത്തിനും നാശത്തിനും പട്ടിണിക്കും മാത്രമല്ല ഉയർന്ന തൊഴിലില്ലായ്മയ്ക്കും കാരണമായി എന്നും അദേഹം വെളിപ്പെടുത്തി. വിവിധ മതങ്ങളിൽ നിന്നുള്ള എണ്ണമറ്റ കുടുംബങ്ങളെയും സ്കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ ഈ മേഖലയിലെ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളെയും യുദ്ധം ബാധിച്ചിട്ടുണ്ടെന്നും പിസബല്ല ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അദേഹം സഹായാഭ്യർഥന നടത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26