ബ്ലിങ്കനും ഓസ്റ്റിനും ഇന്ത്യയിലെത്തി; 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കും

ബ്ലിങ്കനും ഓസ്റ്റിനും ഇന്ത്യയിലെത്തി;  2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യയിലെത്തി. ഇന്ത്യ-യു.എസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്.

ഇന്ത്യയും അമേരിക്കയുമായുള്ള സമഗ്ര ആഗോള പങ്കാളിത്തത്തിന് 2+2 മന്ത്രിതല ചര്‍ച്ച കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും പങ്കാളിത്തവും ആഴത്തിലാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ പറഞ്ഞിരുന്നു.

ഉഭയകക്ഷി വിഷയങ്ങള്‍ക്കൊപ്പം ഇന്തോ-പസഫിക് മേഖല, റഷ്യ, ഉക്രെയ്ന്‍ എന്നിവയും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സംബന്ധിക്കും.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.