തീവ്രവാദക്കേസില്‍ ജാമ്യം; പക്ഷേ, ദേഹത്ത് ജിപിഎസ് ട്രാക്കിങ് സംവിധാനം ധരിക്കണം: വ്യത്യസ്ത വിധിയുമായി ജമ്മുവിലെ പ്രത്യേക കോടതി

തീവ്രവാദക്കേസില്‍ ജാമ്യം; പക്ഷേ, ദേഹത്ത്  ജിപിഎസ് ട്രാക്കിങ് സംവിധാനം ധരിക്കണം: വ്യത്യസ്ത വിധിയുമായി ജമ്മുവിലെ പ്രത്യേക കോടതി

ശ്രീനഗര്‍: തീവ്രവാദക്കേസില്‍ പ്രതിക്ക് കോടതി ജാമ്യം നല്‍കിയത് ദേഹത്ത് ജിപിഎസ് ട്രാക്കിങ് സംവിധാനം ധരിക്കണമെന്ന നിബന്ധനയോടെ.

കാശ്മീര്‍ തീവ്രവാദികള്‍ക്ക് ധന സഹായം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ ജമ്മു സ്വദേശി ഗുലാം മുഹമ്മദ് ഭട്ടിനാണ് ജമ്മുവിലെ പ്രത്യേക കോടതി ജിപിഎസ് ട്രാക്കിങ് സംവിധാനം കാലില്‍ ധരിക്കണമെന്ന നിബന്ധനയോടെ ജാമ്യം നല്‍കിയത്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

ജാമ്യത്തിലിറങ്ങിയ പ്രതിയുടെ യാത്രകളും സഞ്ചാര മാര്‍ഗങ്ങളും മറ്റുളളവരുമായുള്ള ഇടെപടലുകളും അധികൃതര്‍ക്ക് കൃത്യമായി റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് ജാമ്യ വ്യവസ്ഥയില്‍ ഇത്തരത്തിലൊരു നിബന്ധന ചേര്‍ത്തത്.

സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും കോടതിയുടെ അധികാരപരിധി വിട്ടു പോകാതിരിക്കാനും കൂടിയാണ് ഇത്തരത്തില്‍ ജിപിഎസ് ട്രാക്കിങ് നിബന്ധന നിര്‍ബന്ധമാക്കി കോടതി ജാമ്യം നല്‍കിയത്.

ഇനിയും കൂടുതല്‍ കേസുകളില്‍ ഇതേ മാതൃക പ്രയോഗിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ പൊലീസിനും സുരക്ഷ ഏജന്‍സികള്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.