ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ തിരിച്ചടി: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ തിരിച്ചടി: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി

ദുബായ്: ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് വന്‍ തിരിച്ചടി. അടിയന്തിര പ്രാധാന്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

ഐസിസിയുടെ പ്രാഥമിക നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് പുറത്താക്കിയിരിക്കുന്നത്. ഐസിസി നിയമപ്രകാരം ഓരോ ക്രിക്കറ്റ് ബോര്‍ഡും സ്വന്തന്ത്രമായി പ്രവര്‍ത്തിക്കണം.

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അമിതമായി ഇടപെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. നവംബര്‍ 21ന് ചേരുന്ന ഐസിസി യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് ശ്രീലങ്കയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കും.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പുരുഷന്‍മാരുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീലങ്കയാണ്.

നിലവില്‍ രണ്ട് മല്‍സരങ്ങളില്‍ മാത്രം ജയിച്ച ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിന് മാത്രം മുകളിലായി ഒമ്പതാം സ്ഥാനത്താണ്. ഇതോടെ ശ്രീലങ്കയ്ക്ക് അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നഷ്ടപ്പെട്ടു. ലോകകപ്പിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.