ദുബായ്: ഗ്രാൻമ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗ്രാമോത്സവം സീസൺ മൂന്ന് ഞായറാഴ്ച ദുബായ് ഖിസൈസ് ക്രെസന്റ് ഇഗ്ലീഷ് സ്കൂളിൽ നടത്തപ്പെടും. പഞ്ചാരിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങി ഉൽസവ മേളക്കൊഴുപ്പുകൾ, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, ക്ലാസ്സിക്കൽ നൃത്തം, തുടങ്ങിയ തനതു കേരള കലകൾ അരങ്ങേറും. തട്ടുകട, ഉപ്പിലിട്ടത്, കപ്പലണ്ടി, പായസം, അലുവ തുടങ്ങി ചെറുകിട കച്ചവടങ്ങളുടെ രുചി ഉത്സവകാഴ്ചകൾക്ക് കൊഴുപ്പേകും.
കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്ര നടത്തപ്പെടും. മുൻ സംസ്ഥാന പ്രവാസി ക്ഷേമനിധി അധ്യക്ഷനും സംവിധായകനും ഗുരുവായൂരിൻ്റെ മുൻ എം എൽ എ യുമായ പി. ടി. കുഞ്ഞിമുഹമ്മദ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സാംസക്കാരിക പ്രവർത്തകക്ഷേമനിധി അദ്ധ്യക്ഷനും സംവിധായകനുമായ മധുപാൽ മുഖ്യാതിധിയായി പങ്കെടുക്കും
പിന്നണി ഗായിക ദുർഗ വിശ്വനാഥ്, റോക്സ്റ്റാർ ഡാബ്സീ, രഞ്ജു ചാലക്കുടി, ഫ്യൂഷൻ, ഇശൽ ദുബായ്, മടിക്കൈ ടീം എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. ഗ്രാൻമ ഗുരുവായൂർ എല്ലാവർഷവും നൽകി വരുന്ന സി.കെ കുമാരൻ അവാർഡ് ഈ വർഷം ആതുരസേവന രംഗത്ത് സുത്യാർഹമായ സേവനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഡോ. പി.കെ അബുബക്കറിന് നൽകും.
ജനറൽ സെക്രട്ടറി രാജേഷ് ചനയൻ, പ്രസിഡന്റ് ജമാൽ മന്തിയിൽ, ട്രഷറർ സുനിൽ തണ്ടെങ്ങട്ടിൽ, ഗ്രാമോത്സവം കൺവീനർ പ്രതീഷ് ചനയൻ, ജോയിന്റ് കൺവീനർമാരായ മുസ്തഫ കണ്ണാട്ട്, നിസാർ ചുള്ളിയിൽ രക്ഷാധികാരി അബ്ദുൾ നാസർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.