സ്വര്‍ണ വില താഴേയ്ക്ക്; കേരളത്തില്‍ വന്‍ ഇടിവ്

സ്വര്‍ണ വില താഴേയ്ക്ക്; കേരളത്തില്‍ വന്‍ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് രേഖപ്പെടുത്തിയത്. ദീപാവലിയോട് അനുബന്ധിച്ചുള്ള വ്യാപാരം പൊടിക്കുമെന്ന വിശ്വാസമാണ് വ്യാപാരികള്‍ക്ക്. ദീപാവലിക്ക് വില ഉയരുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറിച്ചാണെന്നാണ് കാണിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44440 രൂപയാണ്. പവന് 360 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5555 രൂപയിലെത്തി.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45280 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 800 രൂപയിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ വലിയ ആശ്വാസമാണ് പ്രകടമാകുന്നത്. എണ്ണ വില കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ യുദ്ധം തുടരുന്നത് ആശങ്കയാണ്.

നവംബര്‍ മൂന്നിന് ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണം ഇവിടെ നിന്നാണ് താഴേക്ക് വീണത്. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. നവംബര്‍ നാലിന് ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി. തിങ്കളാഴ്ച 45,080 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ഇൌ ആഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.