പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവ വികാസം.

ഒക്ടോബര്‍ 26 പുലര്‍ച്ചെ കതോഹലനിലാണ് ഏറ്റുമുട്ടലുണ്ടായത്. മൈസര്‍ അഹമ്മദ് ദര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. മൈസര്‍ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.

ഏകദേശം രണ്ടാഴ്ച മുമ്പ്, ജമ്മു കശ്മീര്‍ പോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ താങ്മാര്‍ഗിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം വെച്ച് ചില അജ്ഞാതര്‍ വെടിവച്ചു കൊന്നിരുന്നു. ഒക്ടോബര്‍ 29 ന് വടക്കന്‍ കശ്മീരിലായിരുന്നു സംഭവം.

മറ്റൊരു സംഭവത്തില്‍, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന് പരിക്കേറ്റു. ചൊവ്വാഴ്ച ജമ്മു കശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 30 മുതല്‍ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 10 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നാണ് പൊതു അറിയിപ്പില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.