'ബഹുഭാര്യത്വം പാടില്ല, ലിവ് ഇന്‍ ബന്ധം ആവാം'; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അടുത്ത ആഴ്ച

'ബഹുഭാര്യത്വം പാടില്ല, ലിവ് ഇന്‍ ബന്ധം ആവാം'; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അടുത്ത ആഴ്ച

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അടുത്ത ആഴ്ച നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് ശേഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

സംസ്ഥാനത്ത് ബഹുഭാര്യത്വം പൂര്‍ണമായി നിരോധിക്കണമെന്ന് കരട് ബില്ലില്‍ പറയുന്നു. എന്നാല്‍ ലിവ് ഇന്‍ ബന്ധം ആവാം. പക്ഷെ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കരടിലില്‍ വ്യക്തമാക്കുന്നു.

അതേസമയം ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറിയിരുന്നു. ഇക്കൊല്ലം ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയത്. ഭരണഘടനയിലുള്ള സിവില്‍ കോഡല്ല സംഘപരിവാറിന്റെ മനസിലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭയുടെ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.