മാനന്തവാടി: സാധാരണ ജനങ്ങളുടെ മേൽ ഇരുട്ടടിയായി സംസ്ഥാന സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിലും കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർദ്ധനവിലും പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് കയ്യിലേന്തി, ഗ്യാസ് സിലിണ്ടറും വിറകും ചുമന്ന് മാനന്തവാടി രൂപതയിലെ യുവജനങ്ങൾ തെരുവിലിറങ്ങി. മാനന്തവാടി ടൗണിൽ നിന്നു കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിലേക്ക് നടത്തപ്പെട്ട യുവജന പ്രതിഷേധത്തിൽ വിവിധ മേഖലകളിൽ നിന്നായി അൻപതോളം യുവജനങ്ങൾ പങ്കെടുത്തു.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രൂപത പ്രസിഡന്റ് അനീഷ് ഓമക്കര മുഖ്യ പ്രഭാഷണം നടത്തി.
രൂപത വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കയിൽ, ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ ജോസ് പിലാപ്പിള്ളിൽ, കോഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ ആനിമേറ്റർ സി.ബെൻസി എസ്. എച്ച്, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ രൂപത സിൻഡിക്കേറ്റ് അംഗങ്ങളായ റ്റിബിൻ പാറക്കൽ, ക്ലിന്റ് ചായംപുന്നക്കൽ, ഫാ. സജി പുതുക്കുളങ്ങര, ഫാ. അഗസ്റ്റിൻ ചിറയ്ക്കത്തോട്ടത്തിൽ, മേഖല പ്രസിഡൻ്റുമാരായ ആൽബിൻ കുഴിഞ്ഞാലിൽകരോട്ട്, നിഖിൽ ചൂടിയാങ്കൽ, അജയ് മുണ്ടയ്ക്കൽ, ജോബിൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.