ഐഎസ് ബന്ധം: യുപിയില്‍ നാല് പേര്‍ അറസ്റ്റില്‍; പിടിയിലായത് അലിഗഡ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍

ഐഎസ് ബന്ധം: യുപിയില്‍ നാല് പേര്‍ അറസ്റ്റില്‍; പിടിയിലായത് അലിഗഡ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐഎസ്‌ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍. യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ മറ്റുള്ളവരെ ഐഎസുമായി ബന്ധിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായാണ് പൊലീസ് കണ്ടെത്തല്‍.

റാക്കിബ് ഇമാം അന്‍സാരി(29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നൊമാന്‍ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് അറസ്റ്റിലായത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ബിരുദം നേടിയവരാണ് ഇവരെല്ലാം.

പ്രതികളില്‍ നിന്ന് ഐഎസ് ലേഖനങ്ങളും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു. ഇവര്‍ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു.

കൂടാതെ ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുകയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഭീകര ജിഹാദിന് മാനസികമായും ശാരീരികമായും തയ്യാറാക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. രാജ്യത്തും സംസ്ഥാനത്തും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.