'കൂട്ട കൂട്ടബലാത്സംഗത്തിന് ശേഷം മാറിടങ്ങള്‍ മുറിച്ചു മാറ്റി'; ഹമാസിന്റെ കൊടും ക്രൂരത വെളിപ്പെടുത്തി ഇസ്രയേലി വനിത

'കൂട്ട കൂട്ടബലാത്സംഗത്തിന് ശേഷം  മാറിടങ്ങള്‍ മുറിച്ചു മാറ്റി'; ഹമാസിന്റെ കൊടും ക്രൂരത വെളിപ്പെടുത്തി ഇസ്രയേലി വനിത

ജറുസലേം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ അപലപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അറബ് രാജ്യങ്ങള്‍ അടക്കമുള്ള ലോക രാഷ്ടങ്ങള്‍ ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്നു കയറി നടത്തിയ കൊടും ക്രൂരതകള്‍ പലതും അറിഞ്ഞിട്ടില്ല. അവയൊന്നും കാര്യമായി പുറത്തു വന്നിട്ടില്ല എന്നതാണ് വാസ്തവം.

ഹമാസിന്റെ കൊടും ക്രൂരതകള്‍ വിശദീകരിച്ച് ഇപ്പോള്‍ ചില ഇസ്രയേല്‍ വനിതകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടവരാണ് തങ്ങളുടെ ദുരനുഭവം പങ്ക് വയ്ക്കുന്നത്.

ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ഇസ്രയേലി വനിതകളിലൊരാള്‍ റയിം പ്രദേശത്ത് അവര്‍ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരത എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. ഒരു സ്ത്രീയെ ഹമാസ് ഭീകരര്‍ കൂട്ടബലാത്സംഗം ചെയ്യുന്നതു കണ്ടതായും പിന്നീട് ആ സ്ത്രീയെ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.

'ഞാന്‍ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമാസ് ഭീകരര്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഞാന്‍ കണ്ടു. ആ സ്ത്രീയില്‍ അല്‍പം മാത്രം ജീവന്‍ അവശേഷിച്ചിരുന്നു. അവരുടെ ശരീരത്തിന്റെ പിന്‍ഭാഗത്തു നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവര്‍ അവളുടെ മുടി പിന്നില്‍ നിന്നു വലിച്ചു.

അവര്‍ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസിലായി. ഒരാള്‍ പോയശേഷം മറ്റൊരാള്‍ അവള്‍ക്ക് സമീപത്തേക്ക് വരുന്നത് കണ്ടു. പിന്നീട് ഭീകരരിലൊരാള്‍ യുവതിയുടെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആ സ്ത്രീയുടെ മാറിടങ്ങളും മുറിച്ചു മാറ്റി'- അവര്‍ കണ്ണീരോടെ പറഞ്ഞു.

ഹമാസ് ക്രൂരമായി മര്‍ദിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത നിരവധി സ്ത്രീകളുടെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ്. അത്തരം അനവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ശരീരത്തില്‍ ക്രൂരതയുടെ അടയാളങ്ങളും വ്യക്തമായിരുന്നു.

ഇസ്രായേലിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദിവസമായിരുന്നു ഒക്ടോബര്‍ ഏഴ്. ഗാസയ്ക്കു സമീപമുള്ള ചിലയിടങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും ഹമാസ് ഭീകരര്‍ കൂട്ടക്കൊലചെയ്ത ദൃശ്യങ്ങള്‍ പുറത്തു വന്നു. ഏതാണ്ട് 1,400 പേരാണ് ഇത്തരത്തില്‍ ക്രൂരമായി വധിക്കപ്പെട്ടത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.