ന്യൂഡല്‍ഹി: ചെറിയ വ്യക്തിഗത വായ്പകള്‍ക്കുള്ള ചട്ടം കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളോട് ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു. ചെറിയ വായ്പകളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.
2023 ജൂണ്‍ വരെയുള്ള കണക്കുകളനുസരിച്ച് 50,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ പേയ്മെന്റ് ക്രമക്കേട് 8.1 ശതമാനമാണെന്ന് രാജ്യത്തെ മുന്‍നിര ക്രെഡിറ്റ് ബ്യൂറോയായ സിആര്‍എഫ്‌ഐ വ്യക്തമാക്കുന്നു. 2023 മാര്‍ച്ച് വരെയുള്ള റീടെയില്‍ ലോണുകളുടെയും 1.4 ശതമാനമെന്ന അനുപാതത്തേക്കാള്‍ വളരെ കൂടതലാണിതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെറിയ വ്യക്തിഗത വായ്പകളെടുക്കുന്നവര്‍ നേരിടാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പരിഗണിച്ചാണ് ജാഗ്രത മുന്നറിയിപ്പെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് 10,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ചെറിയ വായ്പകള്‍ പ്രയോജനപ്പെടുന്നത്. കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ ചെലവുകള്‍ക്ക് അധിക പണം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. തിരിച്ചടയ്ക്കാമെന്ന കണക്കുകൂട്ടലില്‍ വായ്പയെടുക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും അതിന് സാധിക്കാറില്ല.
നിലവിലെ വരവ് ചെലവ് അന്തരം നികത്താന്‍ വായ്പയെടുക്കുന്നവര്‍ക്ക് കഴിയുന്നില്ല. കൂടുതല്‍ കടക്കെണിയിലേക്ക് വായ്പക്കാരെ ഇത് നയിക്കുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. ഈ സാഹര്യത്തിലാണ് ജാഗ്രത നിര്‍ദേശമെന്നാണ് സിആര്‍എഫ്‌ഐ ചൂണ്ടിക്കാണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.