അജ് മാൻ: പാലാ പ്രവാസി അപ്പോസ്തലേറ്റ് യുഎഇ കുടുംബാഗങ്ങൾ ഒന്നിച്ച്, "ഫാമിലിയ 2023" അജ് മാനിൽ വച്ച് മനോഹരമായി നടത്തപ്പെട്ടു. ശ്രീ. സാജു ജോസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ പിഡിഎംഎ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
മനോഹരമായ കലാപരിപാടികളും, പാലായിലെ തീർത്ഥാടന കേന്ദ്രങ്ങളെ കൂട്ടിയിണക്കിയ പ്രത്യേക പരിപാടികളും, മനോഹരമായ നൃത്ത ചുവടുകളുമെല്ലാം ഫാമിലിയ 2023ന്റെ ആകർഷണീയതയായിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പ്രത്യേകിച്ച് ആതുരസേവന മേഖല, തുടങ്ങി കലാ രംഗത്തും മറ്റ് രചനാ മേഖലകളിലും കഴിവ് തെളിയിച്ച ബിജു ജോസഫ്, ലിസി ഫെർണാണ്ടസ് തുടങ്ങിയവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

പിഡിഎംഎ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ തന്റെ സന്ദേശത്തിൽ പ്രവാസികൾ ലോകത്തിൽ എവിടെയായാലും, അവർക്കൊരു വീടുണ്ട്, അവരെ കേൾക്കാനും സഹായിക്കാനും ഒരു ഇടയനുണ്ട്, അവരോടൊപ്പം രൂപതയുണ്ടെന്നും, പ്രവാസികൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാമെന്ന് ഒന്നായി ചിന്തിക്കുന്ന പ്രസ്ഥാനമാണ് പ്രവാസി അപ്പോസ്തലേറ്റ് എന്ന് കൂട്ടിചേർത്തു. 55 രാജ്യങ്ങളിലായി പ്രസ്ഥാനം വ്യാപിച്ചു കിടക്കുന്നു. 15000ത്തിൽ അധികം ആളുകൾ അംഗങ്ങളാണ്, എന്ന് പറഞ്ഞുകൊണ്ട്, യുഎഇലെ പ്രവർത്തനങ്ങളെ അഭിമാനത്തോടെ കാണുന്നു എന്നും അദേഹം ഓർമിപ്പിച്ചു.
പാലാക്കാർക്ക് പലവിധ പ്രത്യേകതകളുണ്ടെന്നും, ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാനും, ഏൽക്കുന്ന കാര്യങ്ങൾ ഭംഗിയായി നടത്തുവാനും, വിശ്വാസ പൈതൃകം ശക്തമായി നിലനിർത്താനുമുള്ള ശ്രദ്ധ പ്രശംസിനീയമാണെന്ന് ഫാ. ജോർജ് നെല്ലിക്കൽ അഭിപ്രായപ്പെട്ടു.
ലിസി ഫെർണാണ്ടസ് ഫാമിലിയ 2023 ന് സ്വാഗതം ആശംസിച്ചു. "ഒരേ സ്വരം, ഒരേ ഭാഷ, ഒരേ ഭക്ഷണരീതി, ഒരേ വിശ്വാസ മൂല്യങ്ങൾ, സനാതന മൂല്യങ്ങളെ മുറുകെ പിടിക്കുന്ന വിശ്വാസ ചൈതന്യമെല്ലാം ഒന്നിച്ചു ചേരുന്നതാണ് " പാലാ പ്രവാസി അപ്പോസ്തലേറ്റ് എന്ന് ലിസി ഫെർണാണ്ടസ് ഓർമിപ്പിച്ചു. മാത്യു ലോന്തിയിൽ നന്ദി പറഞ്ഞതോടെ "ഫാമിലിയ 2023" ന് തിരശീല വീണു.

മിഡിൽ ഈസ്റ്റ് പ്രതിനിധിയും, സൗദി പ്രവാസി അപ്പോസ്തലേറ്റ് സെക്രട്ടറിയുമായ രജിത് മാത്യു ആശംസകൾ നേരുകയും സന്നിഹിതനാകുകയും ചെയ്തിരുന്നു. ഫാമിലിയ 2023ന്റെ പ്രോഗ്രാം ഡയറക്ടർ സോജിൻ കെ ജോൺ പ്രവർത്തനങ്ങളെപ്പറ്റി വിശദമായ അവതരണം നടത്തി. സോജിൻ കെ ജോൺ, ബോസ്കോ അബ്രഹാം, പ്രിൻസ് ഇട്ടിയേക്കാട്ട്, സാജു ജോസഫ്, ലിസി കെ ഫെർണാണ്ടസ്, ബിജു തോമസ്, ബിജു ജോസഫ് എന്നിവരടങ്ങുന്ന ശക്തമായ ഒരു പ്രോഗ്രാം കമ്മിറ്റിയുടെ വിജയം തന്നെയായിരുന്നു "ഫാമിലിയ 2023".
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.