വന്ദേ ഭാരതിന് മുന്നില്‍ നിന്നും വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരിച്ച് ലോക്കോ പൈലറ്റ്

 വന്ദേ ഭാരതിന് മുന്നില്‍ നിന്നും വയോധികന്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരിച്ച് ലോക്കോ പൈലറ്റ്

മലപ്പുറം: ശ്വാസം അടക്കപിടിച്ച് കണ്ട ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പുറത്തുവന്നത്. ഇപ്പോള്‍ 110 കിലോമീറ്റര്‍ സ്പീഡില്‍ പോയ വന്ദേഭാരതിന് മുന്നില്‍ നിന്നും വയോധികന്‍ രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയാണ് ലോക്കോപൈലറ്റുമാര്‍.

ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നാണ് ലോക്കോപൈലറ്റും അസി.ലോക്കോപൈലറ്റും പറയുന്നത്. തിരൂരില്‍ സ്റ്റോപ് ഇല്ലാത്തതുകൊണ്ട് അതിവേഗത്തിലായിരുന്നു ട്രെയില്‍ ഓടിക്കൊണ്ടിരുന്നത്. 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിന്‍ കടന്നു പോയത്. വയോധികന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ട്രെയിനോടിച്ച ലോക്കോ പൈലറ്റിന് പറയാനുള്ളത്.

ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഹോണടിച്ചിട്ടും ആള്‍ മാറിപ്പോകാത്ത അവസ്ഥയായിരുന്നു. പെട്ടെന്നാണ് ഒരാള്‍ മുന്നിലേക്ക് കയറി വന്നത്. അയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിരുന്നുവെന്നും ലോക്കോ പൈലറ്റുമാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.