ദീപാവലി പൊടിച്ചു; അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

 ദീപാവലി പൊടിച്ചു; അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതോടെയാണ് രാജ്യ തലസ്ഥാന നഗരമായ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവ മലീനികരണ നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

പത്തില്‍ ഒന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം. കൊല്‍ക്കത്ത നാലാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ 700 വരെ ഉയര്‍ന്നു.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 ന് മുകളിലായാല്‍ ആളുകളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷം മലിനമായതിനെ തുടര്‍ന്ന് അര്‍ധ രാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വായു ഗുണ നിലവാരം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.