ഇടുക്കി: സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി യാചിക്കാന്‍ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നാണ് സിപിഎമ്മുകാരുടെ ആരോപണം. അതേസമയം സിപിഎമ്മുകാര്‍ തന്റെ പേരിലുണ്ടെന്ന് പറയുന്ന ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി തരാന്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരിക്കുകയാണെന്ന് മറിയക്കുട്ടി പറയുന്നു.
പഞ്ചായത്ത് മെമ്പറിനോടൊപ്പം മന്നാങ്കണ്ടം വില്ലേജ് ഓഫീസിലെത്തിയാണ് മറിയക്കുട്ടി അപേക്ഷ നല്‍കിയത്. തന്റെ പേരില്‍ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ വ്യക്ത വരുത്താനാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് മറിയക്കുട്ടി പറഞ്ഞു.
ഈറ്റത്തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി യാചിക്കാന്‍ ഇറങ്ങിയത്. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമി സുഖമില്ലാത്ത മകളുടെ പേരില്‍ എഴുതി വച്ചതായും തന്റെ പേരില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നും ഇതിനു മുമ്പും വയോധിക വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ ഭീക്ഷണിപ്പടുത്തിയതായും വീടിനു നേരെ കല്ലെറിഞ്ഞതായും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന സിപിഎമ്മുക്കാരെ നിയപരമായി നേരിടുമെന്നും മറിയക്കുട്ടി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.