തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുപ്പെട്ടു. 2,21,986 വോട്ടുകള്‍ നേടിയാണ് എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മത്സരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ പദവിയിലെത്തുന്നത്.
ഐ ഗ്രൂപ്പ് പ്രതിനിധി അബിന്‍ വര്‍ക്കിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1,68,588 വോട്ടുകള്‍ നേടിയ അദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തു വന്നത്.
സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് വലിയ അത്ഭുതം ചെയ്യാനാകുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നിരുന്നാലും പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് രാഹുല്‍ പറഞ്ഞു.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ രാഹുല്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു ദേശീയ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ എം.ജി സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.