ഒമാന്‍ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

ഒമാന്‍ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

ഒമാന്‍: ഒമാന്റെ 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ ഈ മാസം 22, 23 തിയതികളില്‍ ഔദ്യോഗിക അവധി നല്‍കി. ഈ മാസം 18നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ വാരാന്ത്യ ദിവസങ്ങളിലെ അവധി ഉള്‍പ്പടെ നാല് ദിവസമാണ് അവധി ലഭിക്കുക.

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ കാര്‍മികത്വത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സൈനിക പരേഡും നടത്തും. പാലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ വേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു.

ഈ മാസം 22,23 തിയതികളില്‍ സംസ്ഥാനത്തിന്റെ ഭരണതലത്തിലും മറ്റ് പൊതു നിയമ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉള്‍പ്പെടെയുള്ള പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധി ദിവസങ്ങളായിക്കും. എന്നാല്‍ ഈ മാസം 26 ന് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.