ലക്ഷങ്ങളുടെ ആസ്തിയെന്ന വ്യാജ പ്രചാരണം; ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

ലക്ഷങ്ങളുടെ ആസ്തിയെന്ന വ്യാജ പ്രചാരണം; ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

അടിമാലി: നാല് മാസമായി ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മണ്‍ ചട്ടിയുമായി അടിമാലി നഗരത്തില്‍ ഭിക്ഷയാചിച്ച വയോധികരായ മറിയക്കുട്ടിയും അന്നയും വാര്‍ത്താ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

എന്നാല്‍ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത നല്‍കുകയും സിപിഎം അനുകൂലികള്‍ അതേറ്റു പിടിച്ച് വലിയ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഒന്നര ഏക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്നായിരുന്നു വ്യാജ പ്രചാരണം.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മറിയക്കുട്ടി. ഭൂമിയില്ലെന്ന് അടിമാലി മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ പോരാട്ടത്തിന് മറിയക്കുട്ടി തീരുമാനമെടുത്തത്.

കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഈ എണ്‍പത്തേഴുകാരിയുടെ ആവശ്യം. കൂടാതെ അപകീര്‍ത്തിക്കേസും നല്‍കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ഇവര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്നറിയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ഒന്നര ഏക്കര്‍ സ്ഥലവും സ്വന്തമായി രണ്ട് വീടുമുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. എന്നാല്‍ ഒരു മകള്‍ ലോട്ടറി വിറ്റും മറ്റ് മക്കള്‍ കൂലിപ്പണിയെടുത്തുമാണ് ഉപജീവനം കഴിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.