ഇരട്ട ഗര്‍ഭപാത്രത്തില്‍ ഇരട്ട കുഞ്ഞുങ്ങളുമായ് അമേരിക്കന്‍ യുവതിക്ക് അപൂര്‍വ ഗര്‍ഭം

ഇരട്ട ഗര്‍ഭപാത്രത്തില്‍ ഇരട്ട കുഞ്ഞുങ്ങളുമായ് അമേരിക്കന്‍ യുവതിക്ക് അപൂര്‍വ ഗര്‍ഭം

വാഷിങ്ടണ്‍: ഒരു സ്ത്രീക്ക് അമ്മയാകാന്‍ കഴിയുന്നത് ഭാഗ്യം തന്നെ. എന്നാല്‍ ഒരാളുടെ ശരീരത്തിനുള്ളില്‍ രണ്ട് ഗര്‍ഭപാത്രത്തിലായി രണ്ടു കുഞ്ഞുങ്ങള്‍ എന്നത് ഒരുപക്ഷേ അവിശ്വനീയമായി തോന്നിയേക്കാം.

മൂന്ന് കുട്ടികളുടെ അമ്മയായ 32 കാരിയായ കെല്‍സി ഹാച്ചറും ഭര്‍ത്താവ് കാലേബും ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്. കെല്‍സി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ നടത്തിയ എട്ടാം ആഴ്ചത്തെ അള്‍ട്രാസൗണ്ട് സ്‌കാനിങിലാണ് രണ്ട് ഗര്‍ഭപാത്രത്തിലായി രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

യുട്രൈന്‍ ഡിഡെല്‍ഫിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയുടെ ഫലമായി രണ്ട് ഗര്‍ഭാശയവും രണ്ട് സെര്‍വിക്‌സുകളുമായാണ് താന്‍ ജനിച്ചതെന്ന് 32 കാരിയായ ഹാച്ചറിന് അറിയാമായിരുന്നു. ഈ അവസ്ഥ വളരെ അപൂര്‍വമാണെങ്കിലും ഒരേ സമയം ഓരോ ഗര്‍ഭാശയത്തിലും ഗര്‍ഭിണിയാകാനുള്ള സാധ്യത ഒരു ദശലക്ഷത്തില്‍ ഒന്ന് മാത്രമാണെന്നായിരുന്നു അലബാമ സര്‍വകലാശാലയിലെ മാതൃ-ഭ്രൂണ വൈദ്യശാസ്ത്ര വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് ഡേവിസ് അഭിപ്രായപ്പെട്ടത്. കൂടാതെ ആവശ്യമായ വളര്‍ച്ചയുമുണ്ടെന്നും  ഡോ. ഡേവിസ് കൂട്ടിച്ചേര്‍ത്തു.

ഏഴും നാലും രണ്ടും വീതം പ്രായമുള്ള മൂന്നു കുട്ടികളാണ് ഇവര്‍ക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.