ലക്നോ: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ യമുനഎക്സ്പ്രസ് വേയില്‍ വച്ചാണ് പോലീസ് ഇവരെ തടഞ്ഞത്.
കൂടാതെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാതെ പോലീസ് വഴി തടഞ്ഞിരിക്കുകയാണ്. വീടിന് ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകള്‍ പോലീസ് അടച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഇവിടേക്ക് വില ക്കേര്പ്പെടുത്തിയതെന്നാണ് വിശദീകരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് വിലക്കുണ്ട്. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നിലവില്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും എഡിഎം അറിയിച്ചു.
അതേസമയം, തെളിവ് നശിപ്പിക്കാനാണ് പോലീസിന്റെ ശ്രമമെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട് പോലീസ് സംസ്കരിക്കുകയായിരുന്നു. സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരേ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.