തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു.
അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമ വിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐ.ടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ബാക്കിയുള്ള 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കി. കൂടാതെ ലോണ്‍ ആപ്പുകളുടെ അന്വേഷണത്തിനായി 620 പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കിയത്. ലോണ്‍ ആപ്പ് തട്ടിപ്പ് അറിയിക്കാന്‍ പ്രത്യേക വാട്‌സ് ആപ്പ് നമ്പറായ 9497 980 900 ല്‍ ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.