ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് തട്ടിയെടുത്ത പണം തിരികെ നല്‍കി മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് തട്ടിയെടുത്ത പണം തിരികെ നല്‍കി മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയെടുത്തെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് മുഴുവന്‍ പണവും തിരികെ നല്‍കി.

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തട്ടിയതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഈ പണം തിരികെ നല്‍കിയത്.

വിവിധ സംഘടനകള്‍ പിരിച്ചുനല്‍കിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കൂടാതെ ഈ വാര്‍ത്ത നിഷേധിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ സന്ദേശവും ഇതിനോടകം പുറത്ത് വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.