കര്‍ഷകര്‍ വായ്പക്കാരല്ല; പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി

കര്‍ഷകര്‍ വായ്പക്കാരല്ല; പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സപ്ലൈകോയും ബാങ്കും തമ്മിലുണ്ടാക്കിയിരിക്കുന്ന കരാര്‍ കര്‍ഷകരെ ബാധിക്കരുതെന്ന് ഹൈക്കോടതി. പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് കോടതി വ്യക്തമാക്കി. സപ്ലൈകോയാണ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത്. പിന്നെ എങ്ങനെയാണ് കര്‍ഷകര്‍ ലോണ്‍ എടുക്കുന്നവരാകുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ട് സിബില്‍ സ്‌കോര്‍ കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

നെല്ല് സംഭരണ പദ്ധതി പ്രകാരം സര്‍ക്കാരിന് നെല്ല് വില്‍ക്കുന്ന കര്‍ഷകരെ ഒരുതരത്തിലും വായ്പക്കാരായി ബാങ്കുകള്‍ കരുതരുതെന്നും ആരാണ് വായ്പക്കാരന്‍ എന്നത് സപ്ലൈകോ വ്യക്തമാക്കണമെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സപ്ലൈകോയ്ക്ക് കോടതി നിര്‍ദേശം നല്‍കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.