കേരള ബാങ്ക് പങ്കാളിത്തം: യുഡിഎഫില്‍ ഭിന്നത; ലീഗിനെ പിണക്കാതെ കോണ്‍ഗ്രസ്, സിഎംപിക്കും ആര്‍എസ്പിക്കും അതൃപ്തി

 കേരള ബാങ്ക് പങ്കാളിത്തം: യുഡിഎഫില്‍ ഭിന്നത; ലീഗിനെ പിണക്കാതെ കോണ്‍ഗ്രസ്, സിഎംപിക്കും ആര്‍എസ്പിക്കും അതൃപ്തി

തിരുവനന്തപുരം: കേരള ബാങ്ക് ഭരണ സമിതിയിലെ മുസ്ലിം ലീഗ് പങ്കാളിത്തത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. വിഷയത്തില്‍ ഇടപെട്ട് ലീഗിനെ പിണക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

എന്നാല്‍ മുസ്ലിം ലീഗിന്റെ തീരുമാനത്തില്‍ ആര്‍എസ്പിക്കും സിഎംപിക്കും അതൃപ്തിയുണ്ട്. പരസ്യ പ്രതിഷേധത്തിന് നേതാക്കള്‍ തയ്യാറായിട്ടില്ലെങ്കിലും കേരള ബാങ്കിന്റെ ഭരണ പങ്കാളിത്തത്തില്‍ തീരുമാനം യുഡിഎഫ് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം സ്വീകരിക്കണമായിരുന്നുവെന്ന നിലപാടിലാണ് നേതാക്കള്‍.

സഹകരണ മേഖലയില്‍ സര്‍ക്കാര്‍ വിളിച്ച സെമിനാറുകളില്‍ പങ്കെടുക്കാനായിരുന്നു യുഡിഎഫ് മുന്നണി യോഗത്തിലെ ധാരണയെന്നും കേരള ബാങ്കിന്റെ ഭരണസമിതി പങ്കാളിത്തത്തിന് ആയിരുന്നില്ലെന്നും നേതാക്കള്‍ പറയുന്നു.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എംഎല്‍എയെ ഉള്‍പ്പെടുത്തുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിയില്ലെന്നും അദേഹം പറഞ്ഞു.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചതും ഇതില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞതും ഈയടുത്താണ്. റാലിയില്‍ പങ്കെടുക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ താല്‍പര്യം. എന്നാല്‍ മുന്നണി താല്‍പര്യം പരിഗണിച്ചാണ് ഇതില്‍ നിന്ന് പിന്മാറിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.