നാമജപ കേസുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിലെ കേസുകള്‍ റദ്ദാക്കിയില്ല; മന്ത്രി സജി ചെറിയാനെതിരെ ലത്തീന്‍ സഭാ മുഖപത്രം

നാമജപ കേസുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിലെ കേസുകള്‍ റദ്ദാക്കിയില്ല; മന്ത്രി സജി ചെറിയാനെതിരെ ലത്തീന്‍ സഭാ മുഖപത്രം

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് ലത്തീന്‍ സഭയുടെ മുഖപത്രം ജീവനാദം. എന്‍എസ്എസിന്റെ നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ല. മന്ത്രി വാക്കുപാലിച്ചില്ലെന്നും കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയെന്നും പത്രം കുറ്റപ്പെടുത്തി.

വിഴിഞ്ഞം സമരത്തില്‍ മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുളള കേസ് പൊലീസ് പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ വാക്ക് മന്ത്രി പാലിച്ചില്ലെന്നാണ് പ്രധാന ആരോപണം.

ഗുരുതര വകുപ്പുകളാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ഉള്‍പ്പെടെ ചുമത്തിയതെന്നും ഇവ കള്ളക്കേസുകളാണെന്നും മുഖപത്രം വ്യക്തമാക്കി. ലത്തീന്‍ മെത്രാന്‍മാരും വൈദികരും സമുദായ നേതാക്കളും മത്സ്യത്തൊഴിലാളികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ഇങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പദ്ധതി ആരംഭിച്ചപ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയെന്നും പത്രം ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.