പി.ജെ ജോസഫിന്റെ മകനും മത്സര രംഗത്തേക്ക്; തിരുവമ്പാടിയില്‍ നോട്ടം

 പി.ജെ ജോസഫിന്റെ മകനും  മത്സര രംഗത്തേക്ക്;  തിരുവമ്പാടിയില്‍ നോട്ടം

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന. പ്രമുഖ കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണി, കെ ബാലകൃഷ്ണ പിള്ള, ടി.എം ജേക്കബ്, പി.സി ജോര്‍ജ് എന്നിവരുടെയെല്ലാം മക്കള്‍ രാഷ്ടീയത്തിലും മത്സര രംഗത്തും ഉണ്ടായിരുന്നെങ്കിലും പി.ജെ ജോസഫിന്റെ മക്കള്‍ മാറി നില്‍ക്കുകയായിരുന്നു.

പാര്‍ട്ടിയിലെ ചില നേതാക്കളുടെ താല്‍പര്യവും അപു ജോണ്‍ ജോസഫിന്റെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. എന്നാല്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുമുണ്ട്. മുസ്ലിം ലീഗിന്റെ സീറ്റായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയാണ് ജോസഫ് മകനായി നോട്ടമിട്ടിരിക്കുന്നത്.

നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നല്‍കി പകരം ലീഗിന്റെ മണ്ഡലമായ തിരുവമ്പാടിയില്‍ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണു ശ്രമം. ലീഗ് നേതൃത്വവുമായി ജോസഫ് ഇക്കാര്യം സംസാരിച്ചതായാണ് അറിയുന്നത്.

പേരാമ്പ്രയിലേക്കാള്‍ സുരക്ഷിത മണ്ഡലം തിരുവമ്പാടി ആയതിനാലാണ് ഒരു വച്ചുമാറ്റ സാധ്യത ആരായുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് അപു ജോണ്‍ ജോസഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.