റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്; സ്വാഭാവിക നടപടിക്രമമെന്ന് പൊലീസ്

റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്; സ്വാഭാവിക നടപടിക്രമമെന്ന് പൊലീസ്

കോട്ടയം: മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിക്ഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസം, പൊതുജന ശല്യം, പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം എന്നിവ ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഷാജി മോന്‍ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്ന് പൊലീസ് അറിയിച്ചു.

കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോന്‍ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പൊലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ മള്ളിയൂര്‍ മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിക്കുകയായിരുന്നു.

റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡില്‍ നിന്നും മാറ്റി. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിന് പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.