തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വരുന്ന പ്രമേയം 21 ന് സഭ ചര്‍ച്ച ചെയ്യും. സമ്മേളനം വെട്ടിച്ചുരുക്കി 22 ന് സഭ പിരിയാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്.
പ്രതിപക്ഷത്തെ എം ഉമ്മറാണ് സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് 21 ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. രണ്ടു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം സഭയുടെ ചര്‍ച്ചയ്ക്ക് വരുന്നത്.
നേരത്തെ എ സി ജോസിനും വക്കം പുരുഷോത്തമനും എതിരെയാണ് ഇത്തരമൊരു പ്രമേയം നിയമസഭയില്‍ വന്നത്. ഈ മാസം 28 വരെ സഭ സമ്മേളിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.