സമൂഹത്തിൽ വ്യത്യസ്ത നിലകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്നു "വേറിട്ട വഴിവിളക്കുകൾ" എന്ന ഒരു പ്രതിവാര പക്തി സീന്യൂസ് ലൈവ് ആരംഭിക്കുന്നു. രാഷ്ട്രീയം, മാധ്യമം, ആത്മീയ ശുശ്രൂഷ, ആരോഗ്യ രംഗം, തുടങ്ങി വ്യത്യസ്തത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയാണ് ഓരോ ആഴ്ചകളിലും ഈ പരമ്പരയിലൂടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്.
രാഷ്ട്രീയ പ്രവർത്തനം തൊഴിലായി സ്വീകരിക്കുന്നവർക്കിടയിൽ വിത്യസ്തനാവുകയാണ് അങ്കമാലി അയ്യമ്പുഴ സ്വദേശി ഡോ. ജിന്റോ ജോൺ. രാഷ്ട്രീയ, പൊതു പ്രവർത്തനത്തിനൊപ്പം വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന ജിന്റോ ജോൺ അടുത്തിടെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ കുസാറ്റിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയത്.
ചാനൽ ചർച്ചകളിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായ ഈ യൂത്ത് കോൺഗ്രസുകാരന്
പാവപ്പെട്ടവന്റെ പണം അടിച്ചുമാറ്റി സ്വന്തം കീശ വീർപ്പിക്കുന്ന രാഷ്ട്രീയത്തോട് താൽപ്പര്യമില്ല. വിദ്യാഭ്യാസ കാലയളവിലടക്കം അധ്വാനിച്ച് പണം കണ്ടെത്തിയിരുന്ന ജിന്റോ വരുമാനത്തിനായി അടുത്തിടെ വരെ സ്വന്തമായി തട്ടുകട നടത്തുകയായിരുന്നു. അവിടെയും ഒരു മുതലാളിയുടെ വേഷമായിരുന്നില്ല മറിച്ച് തൊഴിലാളിയുടെ വേഷം ധരിച്ച് എല്ലാ ജോലിയും ചെയ്യുമായിരുന്നു. ചാനൽ ചർച്ചകളിൽ തിരക്ക് വർധിച്ചതോടെ തട്ടുകട മറ്റൊരാൾക്ക് നടത്താൻ കൊടുത്തിരിക്കുകയാണ് ഈ യുവ നേതാവ്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിന് 83 ശതമാനം മാർക്കും ബിരുദാന ബിരുദത്തിന് 72 ശതമാനം മാർക്കും നേടിയ ജിന്റോ മൂന്നാം റാങ്കോടെയാണ് എംഫിൽ പാസായത്. സത്യസന്ധമായി രഷ്ട്രീയത്തിൽ നിലനിൽക്കാനല്ല രാഷ്ട്രീയ പ്രവർത്തനം നടത്താന് സ്വന്തമായി വരുമാനം വേണമെന്ന് ജിന്റോക്ക് നിർബന്ധമുണ്ട്. ആ ആശയം ജിന്റോയെ എത്തിച്ചിരിക്കുന്നത് അങ്കമാലി റൂഹ് ഇമിഗ്രന്റ് ട്രെയിനിംഗ് ആക്കാദമിയുടെ അമരത്തേക്കാണ്. വൈകുനേരങ്ങളിലെ തിരക്കൊഴിവക്കാനായാണ് ഇത്തരമൊരു സംരഭം ആരംഭച്ചതെന്ന് ജിന്റോ ജോൺ പറയുന്നു.
ആലുവ യുസി ജോളജിലെ കലാലയ രാഷ്ട്രീയത്തിലൂടെയാണ് പൊതു പ്രവർത്തനത്തിലേക്കുള്ള പ്രവേശനം. കേളജ് പഠന കാലത്ത് രാത്രികളിൽ പെയിന്റിംഗ് ജോലിക്ക് പോകുമായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കല്ലാത മറ്റാരും ഈ വേഷപ്പകർച്ച അറിഞ്ഞിരുന്നില്ല. പിന്നീട് ഡീൻ കുര്യാക്കോസിന്റെ കമ്മറ്റിയിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
സമരങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും പങ്കെടുക്കുന്നതിനാൽ നിരവധി കേസുകൾ നിലവിലുള്ളതിനാൽ സർക്കാർ ജോലി സ്വപ്നം കാണാൻ സാധിക്കില്ല. ഇടയ്ക്കിടെ സമരവും ലാത്തി ചാർജുമായി അവധിയെടുക്കുന്നത് കൊണ്ട് പ്രൈവറ്റ് കോളജിലെ ലക്ചറർ ജോലിയും നഷ്ടമായി. ചുള്ളി ഇടവകക്കാരനായ ജിന്റോ ജോൺ ആത്മീയ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ്. ഇടവകയുടെയും ഇടവകാംഗങ്ങളുടെയും ഏത് പ്രശ്നത്തിലും അകമഴിഞ്ഞ് സഹായിക്കുന്ന ജിന്റോയെക്കുറിച്ച് പറയാൻ നാട്ടുകാർക്കും വലിയ താൽപ്പര്യമാണ്.
ജോൺ, കൊച്ചു ത്രേസ്യ മക്കളുടെ മകനായ ജോൺ ചെറുപ്പം മുതൽ ദൈവ വിശ്വാസത്തിലും ഭക്തിയിലുമാണ് വളർന്നു വന്നത്. ഭാര്യ ടീന, മക്കളായ ദാവീദ് ജോൺ, ഇസഹാക്ക് ജേക്കബ് എന്നിവരടങ്ങുന്നതാണ് ജിന്റോ ജോണിന്റെ സന്തുഷ്ട കുടുംബം. വ്യാജ സർട്ടിഫിക്കറ്റും, സ്വജന പക്ഷപാതവും, അഴിമതിയും, കൊടികുത്തിവാഴുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇങ്ങനെയുള്ള ചെറുപ്പക്കാർ നാടിന് നൽകുന്നത് പുതു പ്രതീക്ഷയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.