തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തിരുവനന്തപുരം-തൃശൂര്‍ റൂട്ടില്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും നാല് ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതോടെയാണ് യാത്രാ ദുരിതം രൂക്ഷമായത്. പുതുക്കാട്-ഇരിങ്ങാലക്കുട സെക്ഷനില്‍ പാലം നവീകരണം നടക്കുന്നതിനെ തുടര്‍ന്നാണ് റെയില്‍വേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ പകരമായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്രമീകരിച്ച് യാത്രാദുരിതം മാറ്റാന്‍ അധികാരികള്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ എറണാകുളം, കോട്ടയം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന ബസ് സ്റ്റേഷനുകളിലെല്ലാം ബസ് കാത്ത് നില്ക്കുന്നവരുടെ വന്‍ നിരയാണ്.
ഇന്ന് ഉച്ചകഴിയുന്നതോടെ തിരക്ക് വര്‍ധിക്കും. അവധി കഴിഞ്ഞ് നാളെ ജോലി സ്ഥലത്തേയ്ക്ക് പോകാനായി ഇന്ന് വൈകുന്നേരമാണ് കൂടുതല്‍ ആളുകളും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുക. ട്രെയിനുകള്‍ റദ്ദാക്കിയതോടെ വൈകുന്നേരമുള്ള യാത്രാ ദുരിതം കൂടുതല്‍ രൂക്ഷമാകും.
ഷൊര്‍ണൂര്‍-എറണാകുളം മെമു, ഗുരുവായൂര്‍- എറണാകുളം സ്‌പെഷല്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം -കോട്ടയം പാസഞ്ചര്‍, തിരുവനന്തപുരം- മംഗലാപുരം മാവേലി എന്നിവയാണ് ഇന്ന് പൂര്‍ണമായും റദ്ദാക്കിയത്. കൂടാതെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗലാപുരം മാവേലി, ഗുരുവായൂര്‍-മധുര എക്‌സ്പ്രസ്, എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എന്നിവ ഭാഗീകമായും റദ്ദാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.