പോണ്ടിംഗിനെ പിന്തള്ളി കോലി, സച്ചിന് പിന്നില്‍ രണ്ടാമന്‍

പോണ്ടിംഗിനെ പിന്തള്ളി കോലി, സച്ചിന് പിന്നില്‍ രണ്ടാമന്‍

അഹമ്മദാബാദ്; ഏകദിന ലോകകപ്പില്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ എഴുതിചേര്‍ത്ത് വിരാട് കോലി. ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനെ കോലി പിന്തള്ളി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ നേടിയ അര്‍ധസെഞ്ചുറിയോടെയാണ് കോലി പോണ്ടിംഗിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്.

ഇന്നു കുറിച്ച അര്‍ധസെഞ്ചുറിയടക്കം 37 ഏകദിന ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി 1792 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ തലപ്പത്ത്.

44 മല്‍സരങ്ങളില്‍ നിന്നായി 56.95 ശരാശരിയില്‍ 2278 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 42 മല്‍സരങ്ങളില്‍ നിന്നായി 1743 റണ്‍സാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം നേടിയിട്ടുള്ളത്.

നാലാമത് ഇന്ത്യന്‍ നായകനാണ്. കേവലം 28 മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 62.40 ശരാശരിയില്‍ 1560 റണ്‍സാണുള്ളത്. 35 മല്‍സരങ്ങളില്‍ നിന്ന് 1532 റണ്‍സുമായി ശ്രീലങ്കയുടെ മുന്‍താരം കുമാര്‍ സങ്കക്കാര അഞ്ചാമതും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ 29 മല്‍സരങ്ങളില്‍ നിന്നായി 1529 റണ്‍സുമായി ആറാം സ്ഥാനത്തുമുണ്ട്.

നേരത്തെ ഒരു ഏകദിന ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരിലെഴുതിയിരുന്നു. ഈ ലോകകപ്പില്‍ 11 ഇന്നിംഗ്‌സില്‍ നിന്നായി 765 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

2019, 2023 വര്‍ഷങ്ങളില്‍ രണ്ടാം തവണയാണ് അഞ്ചു മല്‍സരത്തില്‍ തുടര്‍ച്ചയായി അര്‍ധസെഞ്ചുറിയോ അതിലധികമോ കോലി സ്‌കോര്‍ ചെയ്യുന്നത്. ഈ ലോകകപ്പിലെ അവസാന അഞ്ചു മല്‍സരത്തിലും കോലി അര്‍ധസെഞ്ചുറി കടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.