വന്ദേഭാരത് ലോക്കൽ ട്രെയിൻ യാത്രക്കാരെ വലക്കുന്നു ; വായ മൂടി കെട്ടി പ്രതിഷേധം

വന്ദേഭാരത് ലോക്കൽ ട്രെയിൻ യാത്രക്കാരെ വലക്കുന്നു ; വായ മൂടി കെട്ടി പ്രതിഷേധം

കൊച്ചി: വന്ദേഭാരത് മൂലം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.

കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത്. അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. കായംകുളം പാസഞ്ചറിൽ സ്ത്രീകൾക്ക് വീട്ടിൽ എത്താൻ ബുദ്ധിമുട്ടാണ്. എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്ക്കൊണ്ടിരുന്ന ട്രെയിൻ 6. 25 ആക്കിയതാണ് ബുദ്ധിമുട്ടിന് കാരണം. അതിലെ സമയമെങ്കിലും പുനക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.