ഗവർണർക്കെതിരെ കേരള സർക്കാർ നൽകിയ ഹർജി; കേന്ദ്ര സർക്കാറിന് സുപ്രിം കോടതി നോട്ടീസ്

ഗവർണർക്കെതിരെ കേരള സർക്കാർ നൽകിയ ഹർജി; കേന്ദ്ര സർക്കാറിന് സുപ്രിം കോടതി നോട്ടീസ്

ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാറിന് പുറമെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണം. കേന്ദ്ര സർക്കാറിന് വേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്.

എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല, മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിൽ കൂടുതലായി അടയിരിക്കുന്നു, മൂന്ന് ബില്ലുകൾ പിടിച്ചു വെച്ച് ഒരു വർഷത്തിലേറെയായി എന്നിങ്ങനെ കാലതാമസം എണ്ണിപ്പറഞ്ഞാണ് കേരളം സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.