'നാന്‍ ഒന്നു സൊന്നാ...നൂറ് സൊന്ന മാതിരി': തീരുമാനത്തില്‍ മാറ്റമില്ലെന്ന് സ്‌റ്റൈല്‍ മന്നന്‍

'നാന്‍ ഒന്നു സൊന്നാ...നൂറ് സൊന്ന മാതിരി':  തീരുമാനത്തില്‍ മാറ്റമില്ലെന്ന് സ്‌റ്റൈല്‍ മന്നന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ നിലപാട് ആരാധകരോട് ആവര്‍ത്തിച്ച് നടന്‍ രജനീകാന്ത്. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ആരാധകരോട് തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രജനീകാന്ത് അഭ്യര്‍ഥിച്ചു.

രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള തന്റെ പ്രയാസത്തെക്കുറിച്ച് നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും ദയവായി വേദനിപ്പിക്കരുത്. ഇക്കാര്യത്തില്‍ തന്നില്‍ സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിക്കണം. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാണോ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെടേണ്ടതെന്നും രജനി ചോദിച്ചു.

വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാ നേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുണ്ട്. രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്നുള്ള തന്റെ ആശുപത്രിവാസം ദൈവത്തില്‍നിന്നുളള ഒരു മുന്നറിയിപ്പാണന്നും മഹാമാരിക്കിടയില്‍ പ്രചാരണത്തിനിറങ്ങുന്നത് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയശേഷം രജനീകാന്ത് പ്രതികരിച്ചിരുന്നു.

പുതുവര്‍ഷത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.