ജാതി സെന്‍സസ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ്; ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

ജാതി സെന്‍സസ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ്; ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

ജയ്പൂര്‍: രാജസ്ഥാനില്‍ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന ഉറപ്പാണ് മുഖ്യം. 25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങളുമുണ്ട്.

കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച ഏഴ് വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഇടം നേടി. പഞ്ചായത്ത് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ പ്രത്യേക നിയമം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഭരണവിരുദ്ധ വികാരത്തേക്കാള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത് പ്രധാനപ്പെട്ട ഈ രണ്ട് നേതാക്കള്‍ തമ്മിലുള്ള അധികാര തര്‍ക്കമാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.