കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ്‌സി ലിസ്റ്റ് റദാക്കി ഹൈക്കോടതി

കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ്‌സി ലിസ്റ്റ് റദാക്കി ഹൈക്കോടതി

കൊച്ചി: കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ്‌സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ്‌സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

അയോഗ്യരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിഎസ്‌സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തി. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.