കോട്ടയം:  ചങ്ങനാശ്ശേരി അരമനയിലെ  കൃഷിയിടത്തിൽ കുർത്തയും പാന്റും ധരിച്ച്  തൂമ്പയും പിടിച്ച്  മഞ്ഞൾ പറിക്കുന്ന ആളെ പരിചയമില്ലാത്തവർ ആരും കാണില്ല.  ചങ്ങനാശ്ശേരി അതിരൂപതയുടെ തലവൻ മാർ പെരുംതോട്ടം മെത്രാപ്പോലീത്തായാണ് ഈ  കൃഷിക്കാരൻ.സഹ പ്രവർത്തകരോടൊപ്പം വിളവെടുപ്പിന്റെ തിരക്കിലാണ് ഈ വലിയ ഇടയൻ.

 കഴിഞ്ഞ വർഷം കോവിഡ് കാലത്തും  അദ്ദേഹം കൃഷിപ്പണികൾക്കിറങ്ങിയിരുന്നു.  ശക്തവും ഈടുറ്റതുമായ ലേഖനങ്ങളിലൂടെ   സഭയുടെ  നയംവ്യക്തമാക്കുന്നതാണ്  അദ്ദേഹത്തിന്റെ ലേഖനങ്ങൾ. 2007 ലാണ് അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ സാരഥ്യംഏറ്റെടുക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.