മാര്‍ത്തോമാ സഭ വൈദിക സമ്മേളനം; ഈ മാസം 28 മുതല്‍ ചരല്‍ക്കുന്നില്‍

മാര്‍ത്തോമാ സഭ വൈദിക സമ്മേളനം; ഈ മാസം 28 മുതല്‍ ചരല്‍ക്കുന്നില്‍

തിരുവല്ല: മാര്‍ത്തോമാ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടക്കും. 'വര്‍ത്തമാനകാല യുവത, ദര്‍ശനം, വീക്ഷണം, ഇടയ ശുശ്രൂഷയുടെ പ്രതിസ്പന്ദനങ്ങള്‍' എന്നതാണ് ചിന്താവിഷയം. 28 ന് വൈകിട്ട് 6.45 ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ അധ്യക്ഷത വഹിക്കും.

സഫ്രഗന്‍ മെത്രാപ്പൊലീത്തമാര്‍, ബിഷപ്പുമാര്‍, റമ്പാന്മാര്‍, വികാരി ജനറല്‍മാര്‍, വൈദികര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബൈബിള്‍ പഠനം, ചര്‍ച്ചകള്‍, ധ്യാനം, കലാസന്ധ്യ തുടങ്ങിയവ ഉണ്ടായിരിക്കും. 

വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. എസ്.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പ്രഫ. അച്യുത് ശങ്കര്‍ എസ്. നായര്‍, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവര്‍ പ്രഭാഷണം നടത്തും. സജീവ ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരെയും നവ വൈദികരെയും ആദരിക്കും.

ഡിസംബര്‍ ഒന്നിന് രാവിലെ ഏഴിന് പുതിയ വികാരി ജനറല്‍മാരുടെ നിയോഗ ശുശ്രൂഷ നടക്കും. ഡോ.തോമസ് മാര്‍ തിമോത്തിയോസ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.