ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിച്ച് ആപ്പിള്‍; നിര്‍മിക്കുന്നത് ഒരു ലക്ഷം കോടിയുടെ ഐഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിച്ച് ആപ്പിള്‍; നിര്‍മിക്കുന്നത് ഒരു ലക്ഷം കോടിയുടെ ഐഫോണുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിച്ച് ആഗോള ടെക് ഭീമനായ ആപ്പിള്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്.

അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസത്തിനുള്ളില്‍ തന്നെ 60,000 കോടി രൂപയുടെ ഐഫോണുകള്‍ ആപ്പിള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകളുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത്. 70 ശതമാനം ഐഫോണുകളും കയറ്റുമതി ചെയ്യുകയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 40,000 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തുവെന്നാണ് കണക്ക്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണുകളുടെ കയറ്റുമതി ഈ വര്‍ഷം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ആദ്യ ഏഴ് മാസങ്ങളില്‍ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. കയറ്റുമതി കുതിച്ചുയരുന്നതിനൊപ്പം ആഭ്യന്തര വിപണിയില്‍ ഈ വര്‍ഷം 70 ലക്ഷം ഐഫോണുകള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2024ഓടെ വില്‍പന 90 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.