ഹൈടെക്കായി ഹൈക്കോടതി; ഇനി മൊബൈല്‍ ഫോണ്‍ ആപ്പ് വഴി കേസുകള്‍ ഫയല്‍ ചെയ്യാം

ഹൈടെക്കായി ഹൈക്കോടതി; ഇനി മൊബൈല്‍ ഫോണ്‍ ആപ്പ് വഴി കേസുകള്‍ ഫയല്‍ ചെയ്യാം

കൊച്ചി: മൊബൈല്‍ ആപ്പിലൂടെ കേസുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ സംവിധാനമൊരുക്കി ഹൈക്കോടതി. ഇത്തരം മൊബൈല്‍ ആപ്പ് രാജ്യത്ത് തന്നെ ആദ്യമാണ്. ആപ്പിലൂടെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളും അപ്പീലുകളും ജഡ്ജിമാര്‍ക്ക് പരിശോധിക്കാനും കഴിയും.

കോടതി ഉത്തരവ് പറയുമ്പോള്‍ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളില്‍ ഉപയോഗിച്ചിരുന്നു. ഇനി മുതല്‍ വിധി ന്യായം പൂര്‍ണമായും ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ എഴുതിയെടുക്കാം.

കീഴ്ക്കോടതികളില്‍ മജിസ്ട്രേറ്റുമാര്‍ സാക്ഷിമൊഴികള്‍ എഴുതിയെടുക്കുന്ന രീതിക്കും മാറ്റം വന്നു. സോഫ്ട്വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മൊഴിയില്‍ മജിസ്‌ട്രേട്ട് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും.

സംസ്ഥാനത്തെ ജില്ലാ കോടതികളില്‍ എത്ര കേസുകള്‍ പരിഗണിക്കുന്നുവെന്നും എത്ര തീര്‍പ്പാക്കിയെന്നുമടക്കം കീഴ്കോടതികളുടെ പ്രവര്‍ത്തനം ഹൈകോടതിക്ക് കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനവും ജയിലുകളില്‍ തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനവും പ്രവര്‍ത്തനക്ഷമമായി. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്നെ പ്രതി ജയിലിലാണോ അല്ലയോയെന്ന് ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.