മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് തിരികെ വിദ്യാലയത്തിലേക്ക്

മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് തിരികെ വിദ്യാലയത്തിലേക്ക്

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് വീണ്ടും അക്ഷര മുറ്റത്തേക്ക്. നടന്‍ പത്താം തരം തുല്യതാ ക്ലാസിനാണ് ചേര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.

ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതിന്റെ രേഖകള്‍ എല്ലാം സമര്‍പ്പിച്ച ശേഷമാണ് പത്താം തരം തുല്യതാ ക്ലാസിന് ചേര്‍ന്നത്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ സാമ്പത്തിക പരാധീനതയെ തുടര്‍ന്നാണ് വിദ്യാഭ്യാസം ഉപേക്ഷിച്ചത്. പിന്നീട് ഉപജീവന മാര്‍ഗത്തിനായി തയ്യല്‍ ജോലിയിലേക്ക് തിരിയുകയായിരുന്നു അദേഹം. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഇന്ദ്രസിന്.

2018 ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 2019 ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും നേടിയിരുന്നു.

ഹാസ്യ നടനായി മലയാളികളെ ചിരിപ്പിച്ച മഹാ നടന വിസ്മയമാണ് ഇന്ദ്രന്‍സ്. മികച്ച സ്വഭാവ നടനായി ഹോം എന്ന മലയാള ചലച്ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റായി ജീവിച്ച് കാണിച്ച നടനാണ് അദേഹം.

ആദ്യ കാലത്ത് ചിരിപ്പിച്ച് പിന്നീട് കഥാപാത്രങ്ങളിലൂടെ നമ്മെ ചിന്തിപ്പിച്ച അദേഹത്തിന് അഭിനയ മികവിന് അര്‍ഹിക്കുന്ന പുരസ്‌കാരം ദേശീയ തലത്തില്‍ നിന്നും ലഭ്യമായിട്ടുണ്ട്. ഒരു നടന്റെ അതിഭാവുകത്വം ഇല്ലാതെ ഏറ്റവും വിനയത്തോടെ തന്റെ അഭിനയത്തിലൂടെ ആരാധക മനസിലേക്ക് ചിരകാല പ്രതിഷ്ഠ നേടിയ വിസ്മയം തന്നെയാണ് ഇന്ദ്രന്‍സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.